കാർ കരിക്ക് വിൽക്കുന്ന കടയിലേക്ക് പാഞ്ഞു കയറി.. യുവതിക്ക് ദാരുണാന്ത്യം



എറണാകുളം കോതമംഗലം നെല്ലിമറ്റത്തിന് സമീപം കാർ നിയന്ത്രണം വിട്ട് കരിക്ക് കടയിച്ച് തെറിപ്പിച്ച് കരിക്ക് വിൽപനക്കാരിയെയും ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.  ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ദേശീയപാതയോരത്ത് സെൻ്റ് ജോസഫ് പള്ളിക്കു താഴെ പെട്ടിക്കടയിട്ട് കരിക്ക് കച്ചവടം നടത്തി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന കോളനിപ്പടിയ്ൽ വാടകക്ക് താമസിക്കുന്ന സ്വദ

പനംതോട്ടത്തിൽ വീട്ടിൽ ശുഭ സുരേഷ് ( 31) ൻ്റെ ദേഹത്തേക്കും പെട്ടിക്കടയിലേക്കും നെല്ലിമറ്റം ഭാഗത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന മഹീന്ദ്ര വെറിറ്റോ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ സ്ഥിതി ചെയ്തിരുന്ന കടയിലേക്ക് ഇടിച്ച് കയറിയത് .കടക്ക് മുന്നിൽ ഇരിക്കുകയായിരുന്ന ശുഭ (31) യെയും ഇടിച്ച് കടയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാറിനടിയിലകപ്പെട്ട ശോഭയെ ഓടിക്കൂടിയ നാട്ടുകാർ കാർ ഉയർത്തി പുറത്തെടുത്ത് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പരേതയുടെ കുടുംബം ഇടുക്കി തൊപ്പിപ്പാള സ്വദേശിനിയാണ്( 11 - 3- 2025)

Post a Comment

Previous Post Next Post