ഇല്ലിക്കൽ കല്ല് കണ്ട് മടങ്ങവെ കുടുംബം സഞ്ചരിച്ച സ്കൂ‌ട്ടർ മറിഞ്ഞു; ഒരു വയസുള്ള കുഞ്ഞ് മരിച്ചു



തൊടുപുഴ: വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ സഞ്ചാരം നടത്തി മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ അടുക്കത്തിന് സമീപത്താണ് അപകടമുണ്ടായത്.


എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദ്, ഷിനിജ ദമ്പതികളുടെ മകൾ ഇൻസാ മറിയം (ഒന്ന്) ആണ് മരിച്ചത്.


എറണാകുളം സ്വദേശികളായ അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിന്റെ താഴേക്ക് പതിക്കുകയായിരുന്നു.


അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പരുക്കേറ്റ ഇർഷാദ്(34) ഷിനിജ(30) നാലുവയസുകരിയായ മൂത്ത മകൾ നൈറ എന്നിവർ ചികിത്സയിലാണ്.

Post a Comment

Previous Post Next Post