കോഴിക്കോട്: മൂന്ന് വയസുകാരിയെ കുളിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര മരുതേരി വലിയ പറമ്പിൽ ആൽബിന്റേയും ജോബിറ്റയുടേയും മകൾ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടിയെ മുറിയിൽ ഉറക്കി കിടത്തി വീടിന് സമീപത്തെ കുളത്തിൽ അമ്മ അലക്കാനായി പോയതായിരുന്നു. തിരികെയെത്തിയപ്പോൾ കുട്ടിയെ ബക്കറ്റിൽ വീണ നിലയിൽ കണ്ടുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തു.