എടപ്പാളിൽ ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയിൽ എത്തിച്ച യുവാവ് മരണപ്പെട്ടു



  എടപ്പാൾ പെരുമ്പറമ്പ് സ്വദേശി യദുകൃഷ്ണ(21) ആണ് മരണപ്പെട്ടത്.

 ഇന്ന് വൈകീട്ട് 4 മണിയോടെയാണ് യദു കൃഷ്ണയുടെ ഉറ്റ സുഹൃത്തുക്കളായ രണ്ടു പേർ ചേർന്ന് യുവാവിനെ മരിച്ചനിലയിൽ എടപ്പാൾ ശുകപുരം ആശുപത്രിയിൽ എത്തിച്ചത്. ഇവരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 യദു കൃഷ്ണൻ നിരവധി ക്രിമിനൽ കേസിലെ പ്രതിയും, പൊന്നാനി സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ പെട്ട ആളാണെന്നും പോലീസ് പറയുന്നു.

 വെള്ളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ട യദുവിനെ ആശുപത്രിയിൽ എത്തിച്ചതാണെന്നാണ് പിടിയിലായവരുടെ മൊഴി.



Post a Comment

Previous Post Next Post