കോഴിക്കോട് കുറ്റ്യാടി കാറിന് മുകളിൽ സ്‌കൂൾ മതിൽ ഇടിഞ്ഞ് വീണു. ഇന്നലെ രാവിലെയാണ് കുറ്റ്യാടി കെഇടി പബ്ലിക്ക് സ്‌കൂളിന്റെ ചെങ്കൽ മതിലാണ് കാറിന് മുകളിലേക്ക് ഇടിഞ്ഞ് വീണത്. സ്‌കൂളിലേക്ക് വിദ്യാർത്ഥിയെ കൊണ്ടുവിടാൻ വന്ന കാറിന് മുകളിലേക്കാണ് മതിൽ ഇടിഞ്ഞു വീണത്.
മതിലിന് സമീപത്തെ റോഡിൽ കാർ നിർത്തി അച്ഛൻ ഫോൺ ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മതിലിടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട കാറിൽ ഈ സമയം നാല് വയസുള്ള കുട്ടി ഉണ്ടായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്ന നാലു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ ഡോർ തുറന്ന് കുട്ടിയെ ഉടൻ ശ്രമകരമായി പുറത്തെടുക്കുകയായിരുന്നു.