തിരുവല്ലയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ



പത്തനംതിട്ട: തിരുവല്ലയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല തിരുമൂലപുരം ആടുംമ്പട കോളനിയിൽ രതീഷിന്റേയും രഞ്ജുവിൻ്റേയും മകൾ ഗ്രീഷ്മ ദേവിയെ ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. സംഭവസമയത്ത് വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായിരുന്നു. തിരുവല്ല പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post