കോഴിക്കോട്മൂടാടി: വെള്ളറക്കാട് ദേശീയപാതയിൽ
കാറുകൾ കൂട്ടിയിടിച്ച് അപകടം. ആറ്
പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്
വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം.
സാരമായി പരിക്കേറ്റ രണ്ട് പേരെ
കോഴിക്കോട് മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകര ഭാഗത്തേക്ക് വരികയായിരുന്ന കാറും
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന
കാറും കൂട്ടിയിടിക്കുകയായിരുന്നു. പയ്യോളി
അങ്ങാടി സ്വദേശികളും വടകര തണ്ണീർപന്തൽ
സ്വദേശികളും സഞ്ചരിച്ച കാറുകളാണ്
കൂട്ടിയിടിച്ചത്. പയ്യോളി അങ്ങാടി സ്വദേശി
കൃഷ്ണൻ, ഭാര്യ ശാരദ എന്നിവരെയാണ്
കോഴിക്കോട് മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.