അമ്പലപ്പുഴ: പുന്നപ്ര കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. അവധി ദിവസമായതിനാൽ സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയതാണ്. കുളിക്കുന്നതിനിടയിൽ ചെളിയിലേക്ക് താഴ്ന്നു പോകുകയായിരുന്നു. പുന്നപ്ര ചള്ളിയിൽ ജിതേഷ് (കുഞ്ഞുമോൻ) ശ്രീലത ദമ്പതികളുടെ മകൻ ഹരീഷി (16) നെയാണ് കാണാതായത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ സ്ഥലത്ത് തിരിച്ചിൽ നടത്തുന്നു. അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് ഹരീഷ്.